സന്തോഷ് ട്രോഫി; കേരളത്തിന് വമ്പന്‍ ജയം

Update: 2019-11-05 15:19 GMT

കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ മല്‍സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ദക്ഷിണ മേഖല യോഗ്യതാ മല്‍സരത്തില്‍ ആന്ധ്രാപ്രദേശിനെതിര 5-0ത്തിന്റെ ജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ രണ്ട് ഗോള്‍ നേടിയാണ് കേരളം ലീഡെടുത്തത്. ആദ്യ ഗോള്‍ വിപിന്‍ തോമസിന്റെ വകയും രണ്ടാം ഗോള്‍ ലിയോണ്‍ അഗസ്റ്റിന്റെയും വകയായിരുന്നു. രണ്ടാം പകുതിയിലെ രണ്ട് ഗോളും എമില്‍ ബെന്നിയുടെ വകയായിരുന്നു. മല്‍സരത്തിലെ അഞ്ചാം ഗോള്‍ ഷിഹാദാണ് നേടിയത്. കേരളത്തിന്റെ അടുത്ത മല്‍സരം തമിഴ്‌നാടിനെതിരേയാണ്.

Tags: