സാദിയോ മാനെ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍
കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിവ നേടിയ ലിവര്‍പൂള്‍ ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മാനെ.
കെയ്റോ: 2019 ലെ ആഫ്രിക്കന്‍ ഫുട്ബോളര് ഓഫ് ദി ഇയര്‍ പുരസ്കാരത്തിന് സെനഗല്‍ താരം സാദിയോ മാനെ അര്‍ഹനായി. ലിവര്‍പൂള്‍ താരമായ മാനെയെ തേടി ആദ്യമായാണ് ഈ പുരസ്കാരം തേടിയെത്തുന്നത്. കഴിഞ്ഞ വര്‍ഷം ചാംപ്യന്‍സ് ലീഗ്, ക്ലബ്ബ് ലോകകപ്പ് എന്നിവ നേടിയ ലിവര്‍പൂള്‍ ടീമിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മാനെ.
ആഫ്രിക്കന്‍ കപ്പ് ഓഫ് നാഷണല്‍സില്‍ റണ്ണേഴ്സ് അപ്പായിരുന്നു സെനഗല്‍. കഴിഞ്ഞ രണ്ട് തവണയും ഈജിപ്ത് താരം മുഹമ്മദ് സലാ ആയിരുന്നു ഈ പുരസ്കാരത്തിന് അര്‍ഹനായത്. സലായെയും അള്‍ജീരിയന്‍ താരമായ മെഹറസിനെയും (മാഞ്ചസ്റ്റര്‍ സിറ്റി) പിന്തള്ളിയാണ് മാനെ പുരസ്കാരം നേടിയത്. 2019ല്‍ 34 ഗോള്‍ നേടിയ മാനെ 12 അസിസ്റ്റും കാഴ്ചവച്ചിരുന്നു.