ആരാധകന്റെ ഫോണ്‍ തകര്‍ത്ത സംഭവത്തില്‍ റൊണാള്‍ഡോയുടെ ക്ഷമാപണം

യാതൊരു പ്രകോപനവുമില്ലാതെ ഒരു യുവ ആരാധകന്റെ ഫോണ്‍ പോര്‍ച്ചുഗല്‍ താരം തട്ടിയെടുത്ത് തകര്‍ത്തത്.

Update: 2022-04-10 15:10 GMT


ഗുഡിസണ്‍പാര്‍ക്ക്: എവര്‍ട്ടണിനെതിരായ മല്‍സരത്തിന് ശേഷം ആരാധകന്റെ ഫോണ്‍ തകര്‍ത്ത സംഭവത്തില്‍ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാപ്പുപറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ക്ഷമാപണം നടത്തിയത്. വളരെ കടുത്ത മാനസിക സാഹചര്യങ്ങളിലൂടെയാണ് ഓരോ ഫുട്‌ബോള്‍ കളിക്കാരനും ജീവിക്കുന്നതെന്നും അത് എളുപ്പമല്ലെന്നും യുനൈറ്റഡ് ഫോര്‍വേഡായ റൊണാള്‍ഡോ പറഞ്ഞു. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന യുവാക്കള്‍ക്ക് മാതൃക ആവേണ്ടവരാണ് ഞങ്ങളെന്നും എന്നാല്‍ ചില തെറ്റുകള്‍ സംഭവിച്ച് പോവാമെന്നും റൊണാള്‍ഡോ വ്യക്തമാക്കി.


എവര്‍ട്ടണോട് പരാജയപ്പെട്ടതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ടോപ് ഫോര്‍ പ്രതീക്ഷയ്ക്കാണ് തിരിച്ചടിയേറ്റത്. മല്‍സരശേഷം ഗ്രൗണ്ടില്‍ നിന്നും പോവുന്നതിനിടെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഒരു യുവ ആരാധകന്റെ ഫോണ്‍ പോര്‍ച്ചുഗല്‍ താരം തട്ടിയെടുത്ത് തകര്‍ത്തത്. യുനൈറ്റഡ് താരത്തിന്റെ നടപടിയ്‌ക്കെതിരേ പ്രമുഖ താരങ്ങളും രംഗത്ത് വന്നിരുന്നു. അതിനിടെ സംഭവത്തില്‍ പോലിസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.




Tags: