റൊണാള്‍ഡോയ്ക്ക് റെക്കോഡ്; യുവന്റസിന് ജയം
സ്പാലിനെതിരേ 2-1ന്റെ ജയമാണ് യുവന്റസ് നേടിയത്. 39ാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. 60ാം മിനിറ്റില്‍ റാംസേയാണ് യുവന്റസിന്റെ രണ്ടാം ഗോള്‍ നേടിയത്.
റോം: ഇറ്റാലിയന്‍ സീരി എയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് റെക്കോഡ്. തുടര്‍ച്ചയായ 11 മല്‍സരങ്ങളില്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. തന്റെ 1000ാമത്തെ മല്‍സരത്തിലാണ് താരത്തിന്റെ നേട്ടം. ഇന്ന് നടന്ന സ്പാലിനെതിരായ മല്‍സരത്തിലാണ് പോര്‍ച്ചുഗല്‍ താരത്തിന്റെ റെക്കോഡ്. ഇതിന് മുമ്പ് ബാറ്റിറ്റിയുസ്റ്റയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 1994-95 സീസണില്‍ ഫിയൊറന്റീന താരമായിരുന്ന സമയത്താണ് ബാറ്റിസ്റ്റ്യൂട്ട ഈ നേട്ടത്തിന് അര്‍ഹനായത്. റൊണാള്‍ഡോയുടെ കരിയറിലും ആദ്യമായാണ് തുടര്‍ച്ചയായി 11 മല്‍സരങ്ങളില്‍ ഗോള്‍ നേടുന്നത്. 11 മല്‍സരങ്ങളില്‍ നിന്ന് താരത്തിന് 16 ഗോളുകളാണ് സമ്പാദ്യം.
സ്പാലിനെതിരേ 2-1ന്റെ ജയമാണ് യുവന്റസ് നേടിയത്. 39ാം മിനിറ്റിലാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. 60ാം മിനിറ്റില്‍ റാംസേയാണ് യുവന്റസിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇന്ന് നടന്ന ഫിയൊറന്റീനാ- എ സി മിലാന് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു.
അതിനിടെ കൊറോണാ വൈറസ് ഭീതിയെ തുടര്‍ന്ന് മൂന്ന് മല്‍സരങ്ങള്‍ മാറ്റിവച്ചു. ഇന്റര്മിലാന്-സംമ്പഡോറിയാ, വെറോണാ -കാഗ്ലിലാരി, അറ്റ്ലാന്റാ - സസുവോളാ മല്‍സരങ്ങളാണ് മാറ്റിവച്ചത്. ഇറ്റലിയില്‍ കഴിഞ്ഞ ദിവസം കൊറോണാ വൈറസ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ട് പേര് മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മല്‍സരങ്ങള്‍ മാറ്റിവച്ചത്.