സ്പാനിഷ് ലീഗ്; ലെവന്‍ഡോസ്‌കിക്ക് ഡബിള്‍; അന്‍സു ഫാത്തി റിട്ടേണ്‍സ്

സൂപ്പര്‍ ഫോമിലായിരുന്നു ഫാത്തി. താരം രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി.

Update: 2022-08-22 05:16 GMT




ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ബാഴ്‌സലോണ. റയല്‍ സോസിഡാഡിനെതിരേ 4-1ന്റെ ജയമാണ് ബാഴ്‌സ നേടിയത്. പുതിയ സൈനിങ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഇരട്ട ഗോള്‍ നേടി. ഉസ്മാനെ ഡെംബലെ , അന്‍സു ഫാത്തി എന്നിവര്‍ ഓരോ ഗോളും നേടി.സൂപ്പര്‍ ഫോമിലായിരുന്നു ഫാത്തി. താരം രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കി.



മറ്റൊരു മല്‍സരത്തില്‍ വിയ്യാറയല്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു വിയ്യാറയലിന്റെ ജയം. വലന്‍സിയക്കെതിരേ അത്‌ലറ്റിക്കോ ബില്‍ബാവോ ഒരു ഗോളിന് ജയിച്ചു.







Tags:    

Similar News