ലാ ലിഗ; മൂന്ന് ഗോള്‍ ജയവുമായി റയല്‍; ബാഴ്‌സയ്ക്ക് വിയ്യാറയല്‍ പരീക്ഷണം

റയല്‍ സോസിഡാഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.

Update: 2022-10-20 05:14 GMT




മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മികച്ച ലീഡോടെ റയല്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് എല്‍ഷെയെ നേരിട്ട റയല്‍ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം നേടി.വാല്‍വര്‍ഡെ, കരീം ബെന്‍സിമ, അസെന്‍സിയോ എന്നിവരാണ് റയലിന്റെ സ്‌കോറര്‍മാര്‍. രണ്ട് ഗോളിന് വഴിയൊരുക്കിയത് റൊഡ്രിഗോയാണ്. ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ മല്ലോര്‍ക്കയെ റയല്‍ സോസിഡാഡ് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. സെല്‍റ്റാ വിഗോയെ റയല്‍ വലാഡോളിഡ് 4-1നും മറികടന്നു. റയല്‍ സോസിഡാഡ് ലീഗില്‍ മൂന്നാം സ്ഥാനത്താണ്.


നാളെ നടക്കുന്ന മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണ വിയ്യാറയലിനെ നേരിടും.




Tags: