ബെര്‍ണാബെയുവില്‍ ഹാട്രിക്കുമായി ബെന്‍സിമ; കാമവിംഗയ്ക്ക് അരങ്ങേറ്റം

മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍മാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് എസ്പാനിയോളിനെ പരാജയപ്പെടുത്തി.

Update: 2021-09-13 06:13 GMT


മാഡ്രിഡ്: ഒന്നരവര്‍ഷത്തിന് ശേഷം ഹോം ഗ്രൗണ്ടിലെ ആദ്യ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന്റെ ഗോള്‍ മഴ. സ്പാനിഷ് ലീഗില്‍ സെല്‍റ്റാ വിഗോയ്‌ക്കെതിരേ 5-2ന്റെ ജയമാണ് റയല്‍ കരസ്ഥമാക്കിയത്. സൂപ്പര്‍ താരം കരീം ബെന്‍സിമ ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ വിനീഷ്യസ് ജൂനിയര്‍, കാമവിംഗാ എന്നിവര്‍ മറ്റ് ഗോളുകള്‍ നേടി. 18കാരനായ ഫ്രഞ്ച് മിഡ്ഫീല്‍ഡറുടെ റയലിലെ അരങ്ങേറ്റ മല്‍സരമാണ്.പകരക്കാരനായി ഇറങ്ങിയ കാമവിംഗ കളത്തിലിറങ്ങി ആറ് മിനിറ്റിനുള്ളില്‍ സ്‌കോര്‍ ചെയ്തു.

മറ്റൊരു മല്‍സരത്തില്‍ ചാംപ്യന്‍മാര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് എസ്പാനിയോളിനെ പരാജയപ്പെടുത്തി.




Tags: