കരീം ബെന്‍സിമയ്ക്ക് ഹാട്രിക്ക്; റയല്‍ മാഡ്രിഡ് വിജയവഴിയില്‍
തുര്‍ക്കി ക്ലബ്ബായ ഫെനര്ബാസെയെ 5-3നാണ് റയല്‍ തോല്‍പ്പിച്ചത്. ഫ്രഞ്ച് താരം കരീം ബെന്‍സിമയുടെ ഹാട്രിക്ക് മികവിലാണ് റയലിന്റെ ജയം. ഔഡികപ്പിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് റയല്‍ ജയം കണ്ടെത്തിയത്.
ലണ്ടന്‍: തുടര്‍ച്ചയായ പരാജയങ്ങള്‍ക്കുശേഷം സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് വിജയവഴിയില്‍ തിരിച്ചെത്തി. തുര്‍ക്കി ക്ലബ്ബായ ഫെനര്ബാസെയെ 5-3നാണ് റയല്‍ തോല്‍പ്പിച്ചത്. ഫ്രഞ്ച് താരം കരീം ബെന്‍സിമയുടെ ഹാട്രിക്ക് മികവിലാണ് റയലിന്റെ ജയം. ഔഡികപ്പിലെ മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് റയല്‍ ജയം കണ്ടെത്തിയത്. 12, 27, 53 മിനിറ്റുകളിലാണ് ബെന്‍സിമയുടെ ഗോളുകള്‍ പിറന്നത്. നച്ചോയും മരിയാനോയുമാണ് റയലിന്റെ മറ്റ് സ്കോറര്‍മാര്‍. ഫെനര്ബസെയ്ക്കുവേണ്ടി റൊഡ്രിഗസ്, ദിരാര്‍, തുഫാന്‍ എന്നിവര്‍ ഗോള്‍ നേടി. നേരത്തെ സെമിയില്‍ ടോട്ടന്‍ഹാം റയലിനെ തോല്‍പ്പിച്ച് ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ബയേണ്‍ മ്യൂണിക്കാണ് ടോട്ടന്‍ഹാമിന്റെ ഫൈനലിലെ എതിരാളികള്‍. മറ്റൊരു പ്രീസീസണ് മല്‍സരത്തില്‍ ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ലിവര്‍പൂള്‍ നാലുമല്സരങ്ങളിലെ തുടര്‍ച്ചയായ തോല്‍വിക്ക് ശേഷം വിജയതീരത്തെത്തി. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. മുഹമ്മദ് സലാ, ഫിര്‍മിനോ, അലിസണ് എന്നിവര്‍ തിരികെയെത്തിയ മല്‍സരത്തില്‍ ലിവര്‍പൂള്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലാം മിനിറ്റില്‍ ഡിപായിലൂടെ ലിയോണ്‍ ആണ് മുന്നിലെത്തിയത്. തുടര്‍ന്ന് 17ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ലിവര്‍പൂള്‍ സമനില പിടിച്ചു. തുടര്‍ന്ന് 19ാം മിനിറ്റില്‍ ലിയോണ്‍ താരത്തിന്റെ സെല്‍ഫ് ഗോളിലൂടെ ലിവര്‍പൂള്‍ ലീഡ് നേടി. രണ്ടാം പകുതിയില്‍ വില്‍സണിലൂടെ ലിവര്‍പൂള്‍ ജയവും സ്വന്തമാക്കി.