വിനീഷ്യസ് ഗോളില്‍ ചാംപ്യന്‍സ് ലീഗില്‍ റയലിന്റെ മുത്തം

ഒമ്പതെണ്ണം ഗോളിലേക്ക് ടാര്‍ഗറ്റ് ചെയ്തിരുന്നു.

Update: 2022-05-29 09:50 GMT

പാരിസ്: യുവേഫാ ചാംപ്യന്‍സ് ലീഗ് കിരീടം റയല്‍ മാഡ്രിഡിന്. ഫൈനലില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് റയല്‍ ചാംപ്യന്‍മാരായത്.59ാം മിനിറ്റില്‍ ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയര്‍ ആണ് റയലിന്റെ വിജയഗോള്‍ നേടിയത്. ഫെഡെ വാല്‍വറഡേയുടെ സൂപ്പര്‍ പാസ് വിനീഷ്യസ് ഗോളാക്കുകയായിരുന്നു. ഗോള്‍ കീപ്പര്‍ അലിസണ്‍ ബക്കറിന് ഒരവസരം നല്‍കാതെ വിനീഷ്യസ് പന്ത് വലയിലേക്ക് നീക്കുകയായിരുന്നു.


ലിവര്‍പൂള്‍ മല്‍സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഗോളി തിഭൗട്ട് കൗര്‍റ്റോസ് റയല്‍ വന്‍മതിലായി നിലയുറപ്പിച്ചിരുന്നു. 20 അവസരങ്ങള്‍ ലിവര്‍പൂള്‍ സൃഷ്ടിച്ചിരുന്നു. ഒമ്പതെണ്ണം ഗോളിലേക്ക് ടാര്‍ഗറ്റ് ചെയ്തിരുന്നു. എന്നാല്‍ ഭാഗ്യം റയലിനെ തുണയ്ക്കുകയായിരുന്നു. പിഎസ്ജി, ചെല്‍സി, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ടീമുകള്‍ക്കെതിരേ രണ്ടാം പാദ മല്‍സരങ്ങളില്‍ വന്‍ തിരിച്ചുവരവ് നടത്തി ആയിരുന്നു റയലിന്റെ ഫൈനല്‍ പ്രവേശനം.







Tags:    

Similar News