ചാംപ്യന്‍സ് ലീഗില്‍ സിറ്റിക്കും റയലിനും വന്‍ ജയം

വിനീഷ്യസ് ജൂനിയര്‍, മൊഡ്രിച്ച്, ഹസാര്‍ഡ് എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു.

Update: 2022-09-07 04:06 GMT


ബെര്‍ലിന്‍: ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ ജയം. സ്പാനിഷ് ക്ലബ്ബ് സെവിയ്യക്കെതിരേ നാല് ഗോളിന്റെ ജയമാണ് സിറ്റി നേടിയത്. എര്‍ലിങ് ഹാലന്റ് മല്‍സരത്തില്‍ ഇരട്ട ഗോള്‍ നേടി. സിറ്റിയ്ക്കായി ഹാലന്റിന്റെ ചാംപ്യന്‍സ് ലീഗ് അരങ്ങേറ്റമായിരുന്നു. ഫോഡന്‍, റൂബന്‍ ഡയസ്സ് എന്നിവരും സിറ്റിയ്ക്കായി വലകുലിക്കി.



ഗ്രൂപ്പ് എഫില്‍ നടന്ന മല്‍സരത്തില്‍ സ്‌കോട്ടിഷ് ക്ലബ്ബ് സെല്‍റ്റിക്കിനെ എതിരില്ലാത്ത മൂന്ന് ഗോളിന് നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് പരാജയപ്പെടുത്തി. വിനീഷ്യസ് ജൂനിയര്‍, മൊഡ്രിച്ച്, ഹസാര്‍ഡ് എന്നിവര്‍ റയലിനായി സ്‌കോര്‍ ചെയ്തു.

ഇതേ ഗ്രൂപ്പില്‍ ഉക്രെയ്ന്‍ ക്ലബ്ബ് ശക്തര്‍ ഡൊണറ്റ്‌സക്ക് ആര്‍ബി ലെപ്‌സിഗിനെ 4-1ന് പരാജയപ്പെടുത്തി.






Tags:    

Similar News