അല്‍ ഹിലാലിനെ വീഴ്ത്തി ക്ലബ്ബ് ലോകകപ്പ് കിരീടം റയല്‍ മാഡ്രിഡിന്

മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ് ലിയെ 4-2ന് ഫ്‌ളെമെങ്കോ പരാജയപ്പെടുത്തി.

Update: 2023-02-12 02:28 GMT


റബാത്ത്: ക്ലബ്ബ് ലോകകപ്പ് കിരീടം സ്പാനിഷ് പ്രമുഖര്‍ റയല്‍ മാഡ്രിഡിന്. ഇന്ന് മൊറോക്കോയില്‍ നടന്ന ആവേശ്വോജലമായ എട്ട് ഗോള്‍ ത്രില്ലറിലാണ് റയല്‍ കിരീടം കരസ്ഥമാക്കിയത്. റയലിന്റെ അഞ്ചാം ക്ലബ്ബ് ലോകകപ്പ് കിരീടമാണ്. 5-3നായിരുന്നു റയലിന്റെ ജയം. തുടക്കം മുതലെ സൗദി ക്ലബ്ബിനെതിരേ ആധിപത്യം പുലര്‍ത്തിയ റയല്‍ അത് അവസാനം വരെ കാത്തുസൂക്ഷിച്ചു. വിനീഷ്യസ് ജൂനിയര്‍ (13, 69), വാല്‍വെര്‍ഡെ (18, 58), കരീം ബെന്‍സിമ (54) എന്നിവരാണ് റയലിനായി വലകുലിക്കിയത്. ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍, കാര്‍വജല്‍, സെബലോസ് എന്നിവര്‍ ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കി.


 മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ഈജിപ്ഷ്യന്‍ ക്ലബ്ബ് അല്‍ അഹ് ലിയെ 4-2ന് ഫ്‌ളെമെങ്കോ പരാജയപ്പെടുത്തി.അല്‍ ഹിലാലിനായി വിയറ്റോ ഇരട്ട ഗോള്‍ നേടി(63, 79). മറ്റൊരു ഗോള്‍ മറേഗ(26)യുടെ വകയായിരുന്നു.








Tags: