സ്പാനിഷ് ലീഗില്‍ റയല്‍ രണ്ടില്‍; ബെന്‍സിമ കുതിക്കുന്നു

ബെന്‍സിമയുടെ റയലിനായുള്ള ഏറ്റവും മികച്ച റെക്കോഡാണിത്.

Update: 2021-04-04 05:44 GMT


മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ഇന്ന് ഐബറിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ ജയം. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് അന്തരം മൂന്നായി കുറച്ചു. അസെന്‍സിയോ, കരീം ബെന്‍സിമ എന്നിവരാണ് റയലിനായി വലകുലിക്കിയത്. ബെന്‍സിമയുടെ ഈ സീസണിലെ റയലിനായുള്ള 17ാം ഗോളാണിത്. 24 മല്‍സരങ്ങളില്‍ നിന്നാണ് താരത്തിന്റെ നേട്ടം. ബെന്‍സിമയുടെ റയലിനായുള്ള ഏറ്റവും മികച്ച റെക്കോഡാണിത്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ മല്‍സരം ഇന്ന് അര്‍ദ്ധരാത്രി സെവിയ്‌ക്കെതിരേയാണ്. ബാഴ്‌സലോണയുടെ മല്‍സരം നാളെ അര്‍ദ്ധരാത്രി റയല്‍ വലാഡോളിഡിനെതിരേയാണ്.





Tags:    

Similar News