സ്പാനിഷ് ലീഗ്; ഇത്തിരികുഞ്ഞന്‍മാര്‍ക്ക് മുന്നില്‍ സമനില വഴങ്ങി റയല്‍

ലീഗില്‍ റയല്‍ തന്നെയാണ് ഒന്നാമത് തുടരുന്നത്.

Update: 2021-12-20 02:24 GMT


മാഡ്രിഡ്: 36 ഷോട്ടുകള്‍ കാഡിസ് പോസ്റ്റിലേക്ക് അടിച്ചിട്ടും ഒന്നു പോലും ഗോളാവത്തതിന്റെ ദുഖത്തിലാണ് റയല്‍ മാഡ്രിഡ്.റെലഗേഷന്‍ ഭീഷണിയില്‍ സ്പാനിഷ് ലീഗില്‍ 19ാം സ്ഥാനത്ത് നില്‍ക്കുന്ന കാഡിസിനോടാണ് റയല്‍ ഇന്ന് ഗോള്‍ രഹിത സമനില വഴങ്ങിയത്. ലീഗിലെ തുടര്‍ച്ചയായ എട്ടാം ജയമെന്ന റയല്‍ മോഹമാണ് കാഡിസ് ഇല്ലാതാക്കിയത്. ബെര്‍ണാബൂവിലെ ഹോ ഗ്രൗണ്ടില്‍ റയലിന്റെ ആധിപത്യം തന്നെയായിരുന്നു.എന്നാല്‍ ഗോള്‍ മാത്രം അന്യം നില്‍ക്കുകയായിരുന്നു. ബെന്‍സിമ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ക്കൊന്നും ഇന്ന് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല.ലീഗില്‍ റയല്‍ തന്നെയാണ് ഒന്നാമത് തുടരുന്നത്.


Tags:    

Similar News