കൊറോണാ വൈറസ്; ഫ്രാന്‍സില്‍ പിഎസ്ജിയുടെ മല്‍സരം മാറ്റിവച്ചു
പിഎസ്ജി-സ്‌ട്രോസ്ബര്‍ഗ്, ആംങ്കേഴ്‌സ്-നാന്റീസ്, ഡിജോണ്‍-ടൗളോസ്, നൈസ്-മൊണാക്കോ, റിമസ്-ബ്രീസ്റ്റ് എന്നീ മല്‍സരങ്ങളാണ് മാറ്റിവച്ചത്.
പാരിസ്: കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഫ്രാന്‍സിലും മല്‍സരങ്ങള്‍ക്ക് വിലക്ക്. ഇന്ന് ഫ്രാന്‍സില്‍ ലീഗ് വണ്ണില്‍ നടക്കേണ്ടിയിരുന്ന നിരവധി മല്‍സരങ്ങളാണ് മാറ്റിയത്. പിഎസ്ജി-സ്‌ട്രോസ്ബര്‍ഗ്, ആംങ്കേഴ്‌സ്-നാന്റീസ്, ഡിജോണ്‍-ടൗളോസ്, നൈസ്-മൊണാക്കോ, റിമസ്-ബ്രീസ്റ്റ് എന്നീ മല്‍സരങ്ങളാണ് മാറ്റിവച്ചത്. ഫ്രാന്‍സില്‍ ഒമ്പത് പേരാണ് രോഗം ബാധിച്ച് ഇതിനോടകം മരിച്ചത്. 613 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മല്‍സരത്തിന്റെ മാറ്റിവച്ച തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഫുട്‌ബോളിന് പുറമെ പാരിസ് മാരത്തോണ്‍, പാരിസ് സൈക്കിളിങ് എന്നിവയും മാറ്റിവച്ചിട്ടുണ്ട്. നേരത്തെ ഇറ്റാലിയന്‍ സീരി എയിലും ഒരു മാസത്തേക്ക് മല്‍സരങ്ങള്‍ മാറ്റിവച്ചിട്ടുണ്ട് . ലീഗില്‍ പിഎസ്ജി 68 പോയിന്റുമായി ഒന്നാമത് തുടരുകയാണ്. മാര്‍സിലേയാണ് രണ്ടാമത്(56 പോയിന്റ്).