പരിക്ക് മാറി; എംബാപ്പെ മൊണ്ടീപെല്ലിയറിനെതിരേ കളിക്കും

നെയ്മര്‍-മെസ്സി കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ഫോമിലായിരുന്നു ജയം.

Update: 2022-08-10 11:41 GMT


പാരിസ്: പുതിയ സീസണില്‍ പരിക്കിനെ തുടര്‍ന്ന് രണ്ട് മല്‍സരങ്ങള്‍ നഷ്ടപ്പെട്ട സ്റ്റാര്‍ സ്‌ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ പിഎസ്ജിയുടെ അടുത്ത മല്‍സരത്തില്‍ കളിക്കും.13ന് മൊണ്ടീപെല്ലിയറിനെതിരേയാണ് പിഎസ്ജിയുടെ മല്‍സരം. പരിക്കിനെ തുടര്‍ന്ന് ഫ്രഞ്ച് സൂപ്പര്‍ കപ്പിലും ഫ്രഞ്ച് ലീഗിലെ ക്ലര്‍മോണ്ടിനെതിരായ മല്‍സരത്തിലും എംബാപ്പെ കളിച്ചിരുന്നില്ല. എംബാപ്പെയുടെ അഭാവത്തില്‍ നടന്ന രണ്ട് മല്‍സരത്തിലും പിഎസ്ജി വന്‍ ജയം നേടിയിരുന്നു. നെയ്മര്‍-മെസ്സി കൂട്ടുകെട്ടിന്റെ തകര്‍പ്പന്‍ ഫോമിലായിരുന്നു ജയം.




Tags:    

Similar News