നെയ്മര്‍; ബാഴ്സയുടെ ഓഫര്‍ തള്ളി പിഎസ്ജി
പിഎസ്ജി ആവശ്യപ്പെട്ട 200 മില്ല്യണ്‍ യുറോ നല്‍കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. അല്ലാത്തപക്ഷം നെയ്മറിനെ വിട്ടുതരില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് നസീര്‍ അല്‍ ഖലീയ്ഫി വ്യക്തമാക്കി.
പാരിസ്: ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മറിനായി 40 മില്ല്യണ്‍ യൂറോയും രണ്ട് താരങ്ങളെയും നല്‍കാമെന്ന ബാഴ്സലോണയുടെ ഓഫര്‍ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി തള്ളി. പിഎസ്ജി ആവശ്യപ്പെട്ട 200 മില്ല്യണ്‍ യുറോ നല്‍കണമെന്നാണ് ക്ലബ്ബിന്റെ ആവശ്യം. അല്ലാത്തപക്ഷം നെയ്മറിനെ വിട്ടുതരില്ലെന്നും ക്ലബ്ബ് പ്രസിഡന്റ് നസീര്‍ അല്‍ ഖലീയ്ഫി വ്യക്തമാക്കി.
40 മില്ല്യണ്‍ യൂറോയും സെന്റര്‍ മിഡ്ഫീല്‍ഡര്‍ ഇവാന് റാക്കിറ്റിക്ക്, ഫോര്‍വേഡ് ഫിലിപ്പേ കുട്ടീഞ്ഞോ എന്നിവരെയും നല്‍കാമെന്നാണ് ബാഴ്സലോണയുടെ പിഎസ്ജിയ്ക്കായുള്ള ഓഫര്‍. ഈ ഓഫറാണ് പിഎസ്ജി നിരസിച്ചത്. എന്നാല്‍ റയല്‍ മാഡ്രിഡ്, ബയേണ്‍ മ്യൂണിക്ക്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ് എന്നീ ക്ലബ്ബുകളും നെയ്മറിനായി വലവിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ നെയ്മറിന്റെ വില നല്കാന് ഈ ക്ലബ്ബുകള്‍ക്കൊന്നും നിലവില്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിഎസ്ജി വിട്ടുപോവണമെന്ന് താരം തന്നെയാണ് ക്ലബ്ബിനെ അറിയിച്ചത്. തുടര്‍ന്ന് ക്ലബ്ബ് അധികൃതര്‍ ഇതിന് സമ്മതം നല്‍കുകയായിരുന്നു.