നെയ്മറിന് ഡബിള്‍; ; യുനൈറ്റഡിനെതിരേ തിരിച്ചടിച്ച് പിഎസ്ജി

കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജി തട്ടകത്തില്‍ യുനൈറ്റഡ് അവരെ വീഴ്ത്തിയിരുന്നു.

Update: 2020-12-03 06:16 GMT



ഓള്‍ഡ് ട്രാഫോഡ്: ചാംപ്യന്‍സ് ലീഗില്‍ മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് വീഴ്ത്തി പിഎസ്ജി. നെയ്മറിന്റെ ഇരട്ട ഗോള്‍ മികവിലാണ് പിഎസ്ജിയുടെ ജയം. കഴിഞ്ഞ മല്‍സരത്തില്‍ പിഎസ്ജി തട്ടകത്തില്‍ യുനൈറ്റഡ് അവരെ വീഴ്ത്തിയിരുന്നു. ഇതിന്റെ മധുര പ്രതികാരം ഇന്ന് പിഎസ്ജി യുനൈറ്റഡ് തട്ടകത്തില്‍ വീട്ടി. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് പിഎസ്ജിയുടെ ജയം. പിഎസ്ജിയുടെ മൂന്നാം ഗോള്‍ മാര്‍ക്വിനോസിന്റെ വകയാണ്. യുനൈറ്റഡിന്റെ ആശ്വാസ ഗോള്‍ റാഷ്‌ഫോഡിന്റെ വകയായിരുന്നു. ഇന്ന് ജയിച്ചെങ്കിലും അവസാന റൗണ്ട് മല്‍സരങ്ങള്‍ കഴിഞ്ഞാല്‍ മാത്രമാണ് ഗ്രൂപ്പ് എച്ചില്‍ നിന്ന് അടുത്ത റൗണ്ടിലേക്ക് കയറുന്നവരെ അറിയാന്‍ കഴിയുക. നിലവില്‍ യുനൈറ്റഡ്, പിഎസ്ജി, ലെപ്‌സിഗ് എന്നീ മൂന്ന് ടീമിനും ഒമ്പത് പോയിന്റ് വീതമാണുള്ളത്.







Tags:    

Similar News