ചാംപ്യന്‍സ് ലീഗ്; പിഎസ്ജിക്ക് വീണ്ടും സമനില; യുവന്റസിന് ഞെട്ടിക്കുന്ന തോല്‍വി

ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫ യുവന്റസിനെ 2-0ത്തിന് പരാജയപ്പെടുത്തി.

Update: 2022-10-12 05:33 GMT


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയ്‌ക്കെതിരേ വീണ്ടും സമനില വഴങ്ങി പിഎസ്ജി. ഇന്ന് നടന്ന മല്‍സരത്തില്‍ 1-1നാണ് മല്‍സരം അവസാനിച്ചത്. കിലിയന്‍ എംബാപ്പെയുടെ പെനാല്‍റ്റിയിലൂടെ പിഎസ്ജിയാണ് മല്‍സരത്തില്‍ 39ാം മിനിറ്റില്‍ ലീഡെടുത്തത്. എന്നാല്‍ 62ാം മിനിറ്റില്‍ ജാമോ മരിയയുടെ പെനാല്‍റ്റിയിലൂടെ ബെന്‍ഫിക്ക തിരിച്ചടിച്ചു.കഴിഞ്ഞ മല്‍സരത്തില്‍ ബെന്‍ഫിക്ക പിഎസ്ജിയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചിരുന്നു. ഇന്നത്തെ മല്‍സരം ജയിച്ച് അവസാന 16ല്‍ ഇടം നേടാനുള്ള അവസരമാണ് ഗ്ലാറ്റിയറിന് ടീം കളഞ്ഞത്.


ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ഇസ്രായേല്‍ ക്ലബ്ബ് മക്കാബി ഹൈഫ യുവന്റസിനെ 2-0ത്തിന് പരാജയപ്പെടുത്തി.






Tags:    

Similar News