പ്രീമിയര്‍ ലീഗില്‍ ലെസ്റ്ററിനും വാര്‍ഡിക്കും റെക്കോഡ്
മറ്റ് മല്‍സരങ്ങളില്‍ സൗത്താംപ്ടണിനെ ന്യൂകാസില്‍ 2-1നും നോര്‍വിച്ച് സിറ്റിയെ ഷെഫ് യുനൈറ്റഡ് 2-1നും തോല്‍പ്പിച്ചു.
വില്ലാ പാര്‍ക്ക്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിയുടെ അപരാജിത കുതിപ്പ് തുടരുന്നു. ഇന്ന് ആസ്റ്റണ്‍ വില്ലയെ 4-1ന് തോല്‍പ്പിച്ചതോടെ തുടര്‍ച്ചയായ എട്ട് വിജയമെന്ന റെക്കോഡാണ് ലെസ്റ്ററിന് സ്വന്തമായത്. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ എട്ട് മല്‍സരങ്ങളിലും ഗോള്‍ നേടുകയെന്ന റെക്കോഡ് ലെസ്റ്റര്‍ താരം ജാമി വാര്‍ഡിയും സ്വന്തമാക്കി. ഇന്ന് ഇരട്ടഗോള്‍ നേടിയതോടെയാണ് വാര്‍ഡിയെ തേടി പുതിയ റെക്കോഡെത്തിയത്. ലീഗ് ചരിത്രത്തില്‍ ഈ റെക്കോഡ് നേടുന്ന രണ്ടാമത്തെ താരമാണ് വാര്‍ഡി. 2002-03 സീസണില്‍ റൂഡ് വാന്‍ നിസ്റ്റല്റോയിയാണ് മുമ്പ് ഈ റെക്കോഡ് സ്വന്തമാക്കിയ താരം. 20, 75 മിനിറ്റുകളിലായിരുന്നു വാര്‍ഡിയുടെ ഗോളുകള്‍. ഇഹെനാച്ചോ(41), ഇവാനസ്(49) എന്നിവരാണ് വാര്‍ഡിക്കു പുറമെ ലെസ്റ്ററിനായി സ്കോര്‍ ചെയ്തവര്‍. ജയത്തോടെ ലെസ്റ്റര്‍ ഒന്നാം സ്ഥാനത്തുള്ള ലിവര്‍പൂളുമായുള്ള പോയിന്റ് അന്തരം എട്ടാക്കി കുറച്ചു.
ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ സൗത്താംപ്ടണിനെ ന്യൂകാസില്‍ 2-1നും നോര്‍വിച്ച് സിറ്റിയെ ഷെഫ് യുനൈറ്റഡ് 2-1നും തോല്‍പ്പിച്ചു.