പ്രീമിയര്‍ ലീഗില്‍ ടോപ് ഫോര്‍ പോരാട്ടം; യുനൈറ്റഡിനും ടോട്ടന്‍ഹാമിനും ജയം
ഹഡേഴ്സഫീല്ഡിനെ 4-0നു തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാം മൂന്നിലേക്ക് കുതിച്ചത്
ലണ്ടന്‍: പ്രീമിയര്‍ ലീഗ് അവസാനിക്കാന്‍ ഏതാനും മല്‍സരം ശേഷിക്കെ ടോപ് ഫോറിനുള്ള പോരാട്ടം കൊഴുക്കുന്നു. ഇന്ന് നടന്ന മല്‍സരങ്ങളില്‍ ജയത്തോടെ ടോട്ടന്‍ഹാം മൂന്നാം സ്ഥാനത്തും യുനൈറ്റഡ് അഞ്ചാം സ്ഥാനത്തുമെത്തി. ഹഡേഴ്സഫീല്ഡിനെ 4-0നു തോല്‍പ്പിച്ചാണ് ടോട്ടന്‍ഹാം മൂന്നിലേക്ക് കുതിച്ചത്. ലൂക്കാസ് മോറയുടെ ഹാട്രിക്ക് മികവിലാണ് ടോട്ടന്‍ഹാം തകര്‍പ്പന്‍ ജയം നേടിയത്. ശേഷിക്കുന്ന ഗോള്‍ വനയ്മയുടെ വകയായിരുന്നു. കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വെസ്റ്റാഹാമിനെതിരേ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 2-1ന്റെ ജയമാണ് യുനൈറ്റഡ് നേടിയത്. 19, 80 മിനിറ്റുകളില്‍ പോഗ്ബെ നേടിയ പെനാല്‍റ്റി മികവിലാണ് യുനൈറ്റഡിന്റെ ജയം. ആന്‍ഡേഴ്സനാണ് വെസ്റ്റ്ഹാമിന്റെ ആശ്വാസ ഗോള്‍ നേടിയത്. മല്‍സരത്തില്‍ വെസ്റ്റ്ഹാമിനായിരുന്നു ആധിപത്യം. നിലവില്‍ ലിവര്‍പൂള്‍ 82 പോയിന്റുമായി ഒന്നാമതും മാഞ്ചസ്റ്റര്‍ സിറ്റി 80 പോയിന്റുമായി രണ്ടാമതുമാണ്. നാലാം സ്ഥാനത്ത് ചെല്‍സിയാണ്.