റെലഗേഷന്‍ സോണിലുള്ള വാറ്റ്‌ഫോഡിനോടും സമനില; യുനൈറ്റഡിന് രക്ഷയില്ല

ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ റഫറി ഓഫ്‌സൈഡ് വിധിച്ചു

Update: 2022-02-26 18:05 GMT


ഓള്‍ഡ്ട്രാഫോഡ്: മികച്ച ആക്രമണം നടത്തിയിട്ടും അവസരങ്ങള്‍ സൃഷ്ടിച്ചിട്ടും റാള്‍ഫ് റാഗ്നിക്കിന്റെ ശിഷ്യന്‍മാര്‍ക്ക് ഭാഗ്യമില്ല. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ റെലഗേഷന്‍ സോണില്‍ നില്‍ക്കുന്ന വാറ്റ്‌ഫോഡിനോട് ഗോള്‍രഹിത സമനിലയാണ് മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് വഴങ്ങിയത്. 19ാം സ്ഥാനത്തുള്ള ടീമിനെതിരേ നാലാം സ്ഥാനത്തുള്ള ചുവപ്പ് ചെകുത്താന്‍മാര്‍ നിരവധി ഗോള്‍അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.


 ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ റഫറി ഓഫ്‌സൈഡ് വിധിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസിന്റെ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടു. സൂപ്പര്‍ താരം ഏലാംഗയ്ക്കും ഇന്ന് ടീമിനെ രക്ഷിക്കാനായില്ല.സാഞ്ചോയെയും റാഷ്‌ഫോഡിനെയും ഇറക്കിയിട്ടും യുനൈറ്റഡിന് ഇന്ന് രക്ഷയില്ലായിരുന്നു. സമനില ടീമിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി ആയിരിക്കുകയാണ്. നിലവിലുള്ള നാലാം സ്ഥാനം ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ആഴ്‌സണലാണ് യുനൈറ്റഡിന് തൊട്ട് താഴെയുള്ളത്.




Tags:    

Similar News