സലാഹ് റിട്ടേണ്‍സ്; പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയവുമായി ലിവര്‍പൂള്‍

ഡീഗോ ജോട്ടാ, ഫിര്‍മിനോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

Update: 2021-08-14 19:08 GMT


ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിന് മികച്ച തുടക്കമിട്ട് ലിവര്‍പൂള്‍. നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് ചെമ്പട വരവറിയിച്ചത്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവച്ച മുഹമ്മദ് സലാഹിന്റെ കരുത്തിലാണ് ക്ലോപ്പിന്റെ ശിഷ്യന്‍മാര്‍ ഇന്ന് ജയിച്ചത്. രണ്ട് അസിസ്റ്റുകള്‍ക്ക് വഴിയൊരുക്കിയ താരം ഒരു ഗോളും നേടി. ഡീഗോ ജോട്ടാ, ഫിര്‍മിനോ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.


മറ്റ് മല്‍സരങ്ങളില്‍ ലെസ്റ്റര്‍ സിറ്റി വോള്‍വ്‌സിനെ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ശക്തി തെളിയിച്ചത്.സതാംപ്ടണിനെ 3-1ന് പരാജയപ്പെടുത്തിയാണ് എവര്‍ട്ടണ്‍ വരവറിയിച്ചത്.ആസ്റ്റണ്‍ വില്ലയെ വാറ്റ്‌ഫോഡ് 3-2ന് തോല്‍പ്പിച്ചപ്പോള്‍ ബ്രിങ്ടണ്‍ ബേണ്‍ലിയെ 2-1നും വീഴ്ത്തി.




Tags:    

Similar News