പ്രീമിയര്‍ ലീഗ്; ചെല്‍സിക്ക് തിരിച്ചടി; ആഴ്‌സണലിനോട് തോല്‍വി

ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മാഞ്ച്‌സ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെ നേരിടും.

Update: 2021-05-13 08:12 GMT

സ്റ്റാംഫോഡ് ബ്രിഡ്ജ്; ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ഇറങ്ങാന്‍ പോവുന്ന ചെല്‍സിക്ക് വന്‍ തിരിച്ചടിയായി പ്രീമിയര്‍ ലീഗിലെ തോല്‍വി. കഴിഞ്ഞ ദിവസം എട്ടാം സ്ഥാനത്തുള്ള ആഴ്‌സണലാണ് ചെല്‍സിയെ ഏകഗോളിന് തോല്‍പ്പിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ചെല്‍സിക്ക് ഇന്ന് പിഴക്കുകയായിരുന്നു. കോച്ച് ടുഷേല്‍ ഏഴോളം മാറ്റങ്ങളുമായാണ് ഇറങ്ങിയത്. എന്നാല്‍ അത് ചെല്‍സിക്ക് തിരിച്ചടിയാവുകയായിരുന്നു. ഇന്ന് നടക്കുന്ന മല്‍സരത്തില്‍ മാഞ്ച്‌സ്റ്റര്‍ യുനൈറ്റഡ് ലിവര്‍പൂളിനെ നേരിടും.




Tags:    

Similar News