യുനൈറ്റഡ് താരം പോള്‍ പോഗ്‌ബെയ്ക്ക് കൊവിഡ്

27 കാരനായ പോഗ്‌ബെയ്ക്ക് പകരം പുതുമുഖ താരം എഡ്വാര്‍ഡോ കാമവിങയാണ് ഫ്രാന്‍സിന് വേണ്ടി നാഷന്‍സ് ലീഗില്‍ കളിക്കുക.

Update: 2020-08-27 18:36 GMT

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്‌ബെയ്ക്ക് കൊവിഡ്-19. ഫ്രഞ്ച് താരമായ പോഗ്‌ബെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് ദേശീയ ടീം കോച്ച് ദിദിയര്‍ ദേഷാംസാണ് അറിയിച്ചത്. ഇതോടെ അടുത്ത ശനിയാഴ്ച നടക്കുന്ന നാഷന്‍സ് ലീഗ് ഗെയിമില്‍ പോഗ്‌ബെയ്ക്ക് കളിക്കാനാവില്ല. സ്വീഡിനെതിരേയും പിന്നീട് ക്രൊയേഷ്യയ്‌ക്കെതിരേയുമാണ് ഫ്രാന്‍സിന്റെ മല്‍സരം. 27 കാരനായ പോഗ്‌ബെയ്ക്ക് പകരം പുതുമുഖ താരം എഡ്വാര്‍ഡോ കാമവിങയാണ് ഫ്രാന്‍സിന് വേണ്ടി നാഷന്‍സ് ലീഗില്‍ കളിക്കുക. 17കാരനായ എഡ്വാര്‍ഡോ ഫ്രഞ്ച് ക്ലബ്ബ് റെനീസിന്റെ മിഡ്ഫീല്‍ഡറാണ്. ആദ്യമായാണ് താരം ദേശീയ ടീമില്‍ ഇടം നേടുന്നത്. സെപ്തംബര്‍ 19ന് ആരംഭിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പ്രീമിയര്‍ ലീഗിലെ ആദ്യമല്‍സരത്തില്‍ പോഗ്‌ബെ പങ്കെടുക്കുമോ എന്ന കാര്യവും സംശയത്തിലാണ്. ക്രിസ്റ്റല്‍ പാലസിനെതിരേ ഓള്‍ഡ് ട്രാഫോഡിലാണ് യുനൈറ്റഡിന്റെ മല്‍സരം.

Paul Pogba: Manchester United midfielder tests positive for coronavirus

Tags: