പിഎസ്ജിയെ വിറപ്പിച്ച് മൊണാക്കോ; നെയ്മര്‍ രക്ഷകന്‍

ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളിയെ ഫിയൊറന്റീന ഗോള്‍ രഹിത സമനിലയില്‍ കുടുക്കി.

Update: 2022-08-29 06:11 GMT


പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ പിഎസ്ജിക്ക് ഞെട്ടിക്കുന്ന സമനില. മൊണാക്കോയാണ് വമ്പന്‍മാരുടെ പിഎസ്ജിയെ 1-1 സമനിലയില്‍ പിടിച്ചത്. കെവിന്‍ വോളണ്ടിന്റെ ഗോളില്‍ 20ാം മിനിറ്റില്‍ മൊണാക്കോ ലീഡെടുത്തു. തുടര്‍ന്ന് ഒരു ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ പിഎസ്ജി വളരെ ബുദ്ധിമുട്ടി. തുടര്‍ന്നാണ് നെയ്മര്‍ രക്ഷകനായെത്തിയത്. 70ാം മിനിറ്റില്‍ താരം പിഎസ്ജിയ്ക്കായി സ്‌കോര്‍ ചെയ്തു. പെനാല്‍റ്റിയിലൂടെ ആയിരുന്നു ഗോള്‍. മറ്റൊരു മല്‍സരത്തില്‍ നൈസിനെ മാര്‍സിലെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. പുതിയ സൈനിങ് ചിലിയുടെ അലക്‌സിസ് സാഞ്ചസ് ഇരട്ട ഗോള്‍ നേടി.

ഇറ്റാലിയന്‍ സീരി എയില്‍ നപ്പോളിയെ ഫിയൊറന്റീന ഗോള്‍ രഹിത സമനിലയില്‍ കുടുക്കി.




Tags:    

Similar News