ഐഎസ്എല്‍; കലിംഗയില്‍ തിരിച്ചുവരവ് നടത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് ഇന്നിറങ്ങും

ഇരുടീമിനും ഇന്ന് നിര്‍ണ്ണായകമായതിനാല്‍ മല്‍സരം തീപ്പാറും.

Update: 2022-10-23 07:46 GMT


കലിംഗ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും ഒഡീഷാ എഫ് സിയും ഇന്ന് നേര്‍ക്കുനേര്‍. ഇരുടീമും ആദ്യ മല്‍സരത്തില്‍ ജയിച്ച് രണ്ടാം മല്‍സരത്തില്‍ തോല്‍വി നേരിട്ടവരാണ്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് ആദ്യ മല്‍സരത്തില്‍ ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. എന്നാല്‍ എടികെ മോഹന്‍ബഗാനെതിരേ 2-5ന്റെ തോല്‍വിയാണ് രണ്ടാം മല്‍സരത്തില്‍ വഴങ്ങിയത്. എവേ മല്‍സരമായതിനാല്‍ ഒഡീഷയിലെ കലിംഗയിലാണ് മല്‍സരം. രാത്രി 7.30നാണ് മല്‍സരം. ഒഡീഷ ആദ്യ മല്‍സരത്തില്‍ ജെംഷഡ്പൂരിനെ പരാജയപ്പെടുത്തിയിരുന്നു.രണ്ടാം മല്‍സരത്തില്‍ അവര്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു. ഇരുടീമിനും ഇന്ന് നിര്‍ണ്ണായകമായതിനാല്‍ മല്‍സരം തീപ്പാറും.




Tags:    

Similar News