നോര്‍ട്ടിങ്ഹാം ഫോറസ്റ്റ് ഉടമയ്ക്ക് കൊറോണ; ആഴ്‌സണലിനും ഒളിമ്പിയാക്കോസിനും ഞെട്ടല്‍
കഴിഞ്ഞയാഴ്ച നടന്ന യൂറോപ്പാ ലീഗ് മല്‍സരം കാണാന്‍ ഗ്രീക്ക് സമ്പന്നനായ മാരിനിക്കോസും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ആഴ്‌സണല്‍- ഒളിമ്പിയാക്കോസ് മല്‍സരം കാണാനായിരുന്നു മാരിനിക്കോസെത്തിയത്.
ന്യൂയോര്‍ക്ക്: ഇംഗ്ലിഷ് ക്ലബ്ബ് നോര്‍ട്ടിങ് ഹാം ഫോറസ്റ്റ്, ഗ്രീക്ക് ക്ലബ്ബ് ഒളിമ്പിയാക്കോസ് എന്നിവയുടെ ഉടമ ഇവാന്‍കാസ് മാരിനിക്കോസിന് കൊറോണ ബാധ. മാരിനിക്കോസിന്റെ രോഗം ഫുട്‌ബോള്‍ ലോകത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന യൂറോപ്പാ ലീഗ് മല്‍സരം കാണാന്‍ ഗ്രീക്ക് സമ്പന്നനായ മാരിനിക്കോസും സ്‌റ്റേഡിയത്തിലെത്തിയിരുന്നു. ആഴ്‌സണല്‍- ഒളിമ്പിയാക്കോസ് മല്‍സരം കാണാനായിരുന്നു മാരിനിക്കോസെത്തിയത്.
രണ്ട് ടീമിന്റെയും ക്ലബ്ബ് അധികൃതരുമായും താരങ്ങളുമായും ഇയാള്‍ ഇടപഴകിയിരുന്നു. ഭീതിയെ തുടര്‍ന്ന് രണ്ട് ക്ലബ്ബിലെ താരങ്ങളെയും പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അതിനിടെ ഇന്ന് പ്രീമിയര്‍ ലീഗില്‍ നടക്കാനിരുന്ന ആഴ്‌സണല്‍- മാഞ്ചസ്റ്റര്‍ സിറ്റി മല്‍സരം ഉപേക്ഷിച്ചു. ആഴ്‌സണല്‍ താരങ്ങള്‍ മാരിനിക്കോസുമായി ഇടപ്പെട്ടിരുന്നു. യൂറോപ്പാ ലീഗില്‍ ഇന്ന് നടക്കുന്ന പ്രീക്വാര്‍ട്ടര്‍ മല്‍സരവും ഉപേക്ഷിച്ചേക്കും. ഒളിമ്പിയാക്കോസ് പ്രീക്വാര്‍ട്ടറില്‍ നേരിടേണ്ടത് വോല്‍വ്‌സിനെയാണ്.