മാര്‍ച്ച് ആദ്യം നെയ്മര്‍ ടീമിനൊപ്പം ചേരും: തോമസ് ടുഷല്‍
ബ്രിസീലില് വിശ്രമത്തിലാണദ്ദേഹം. മാര്‍ച്ച് ആറോടെ ടീമിനൊപ്പം ചേരും. പരിശീലന മല്‍സരങ്ങളില്‍ ഏര്‍പ്പെടുമെന്നും ടുഷല്‍ പറഞ്ഞു. മാര്‍ച്ച് ആറിനാണ് ചാംപ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ രണ്ടാം പാദ മല്‍സരം.
പാരിസ്: കാലിന് പരിക്കേറ്റ് 10 ആഴ്ച വിശ്രമത്തിലായിരുന്ന പിഎസ്ജി താരം നെയ്മര്‍ മാര്‍ച്ച് ആദ്യം ടീമിനൊപ്പം ചേരുമെന്ന് കോച്ച് തോമസ് ടുഷല്‍. നെയ്മറുടെ പരിക്ക് ഭേദമായിട്ടുണ്ട്. ബ്രിസീലില് വിശ്രമത്തിലാണദ്ദേഹം. മാര്‍ച്ച് ആറോടെ ടീമിനൊപ്പം ചേരും. പരിശീലന മല്‍സരങ്ങളില്‍ ഏര്‍പ്പെടുമെന്നും ടുഷല്‍ പറഞ്ഞു. മാര്‍ച്ച് ആറിനാണ് ചാംപ്യന്‍സ് ലീഗിലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെതിരായ രണ്ടാം പാദ മല്‍സരം.
ആദ്യ പാദത്തില്‍ പിഎസ്ജിയ്ക്കായിരുന്നു ജയം. രണ്ടാപാദമല്സരത്തിന് മുമ്പുള്ള പരിശീലനത്തിന് നെയ്മര്‍ പങ്കെടുക്കും. എന്നാല്‍ ടീമിനായി കളിക്കുമോ എന്ന കാര്യത്തില്‍ അന്തിമതീരുമാനമായിട്ടില്ല. കഴിഞ്ഞ മാസം 23ന് ഫ്രഞ്ച് കപ്പിലെ സ്ട്രോസ്ബര്‍ഗിനെതിരായ മല്‍സരത്തിലാണ് നെയ്മര്‍ക്ക് കാലിന് പരിക്കേറ്റത്. മല്‍സരത്തില്‍ പിഎസ്ജി കിരീടം നേടിയിരുന്നു. ഏപ്രിലിലെ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ താരം കളിക്കും. നെയ്മറില്ലാതെ കളിച്ച് എട്ടുമല്സരത്തില് ഏഴെണ്ണത്തിലും പിഎസ്ജി ജയം നേടിയിരുന്നു.