നെയ്മര്‍ക്ക് ഡബിള്‍; പിഎസ്ജിക്ക് സൂപ്പര്‍ കപ്പ്

ശേഷിക്കുന്ന ഗോളുകള്‍ ലയണല്‍ മെസ്സിയും സെര്‍ജിയോ റാമോസും നേടി.

Update: 2022-08-01 08:44 GMT


പാരിസ്: പുതിയ സീസണിന് കിരീട നേട്ടത്തോടെ പിഎസ്ജി തുടക്കമിട്ടു. ഇന്ന് നടന്ന ഫ്രഞ്ച് സൂപ്പര്‍ കപ്പ് ഫൈനലില്‍ നാന്റീസിനെ എതിരില്ലാത്ത നാല് ഗോളിനാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.നെയ്മര്‍ മല്‍സരത്തില്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ശേഷിക്കുന്ന ഗോളുകള്‍ ലയണല്‍ മെസ്സിയും സെര്‍ജിയോ റാമോസും നേടി.


 മെസ്സി പിഎസ്ജിയില്‍ സന്തുഷ്ടനാണെന്നും മെസ്സിയുമായി പഴയ സൗഹൃദ്ദം കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോവുമെന്നും പുതിയ സീസണില്‍ കിരീടങ്ങള്‍ മാത്രമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും മല്‍സരശേഷം നെയ്മര്‍ പറഞ്ഞു.







Tags:    

Similar News