2026 ലോകകപ്പ് അവസാനത്തേത്; മെസിക്കും സുവാരസിനും ഒപ്പം ഇന്റര്‍മിയാമിയിലേക്ക്; സാധ്യത തള്ളാതെ നെയ്മര്‍

Update: 2025-01-08 10:30 GMT

സാവോപോളോ: ഫിഫ 2026 ലോകകപ്പ് തന്റെ അവസാനത്തേതാണെന്ന് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. അമേരിക്കയിലും മെക്‌സിക്കോയിലും സംയുക്തമായി നടക്കുന്ന ലോകകപ്പില്‍ കളിച്ച്് ടീമിന് കിരീടം അണിയിക്കുകയെന്നതാണ് ലക്ഷ്യമെന്നും അല്‍ ഹിലാല്‍ താരം പറഞ്ഞു. ''ഇത് എന്റെ അവസാന ലോകകപ്പ് ആയിരിക്കുമെന്നും എന്റെ അവസാന ഷോട്ടാണെന്നും, എന്റെ അവസാന അവസരമാണെന്നും എനിക്കറിയാം, അതില്‍ കളിക്കാന്‍ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്യും,'' അദ്ദേഹം പറഞ്ഞു.അടുത്ത സീസണില്‍ ഇന്റര്‍മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യതയും നെയ്മര്‍ തള്ളിയില്ല.

തന്റെ മുന്‍ ബാഴ്സലോണ ടീമംഗങ്ങളായ ലയണല്‍ മെസ്സി, ലൂയിസ് സുവാരസ് എന്നിവരുമായി ഇന്റര്‍ മിയാമിയില്‍ വീണ്ടും ഒന്നിക്കുന്നത് രസകരമായ ഒരു പ്രതീക്ഷയാണെന്നും അല്‍-ഹിലാല്‍ കരാര്‍ അവസാനിച്ചതിനാല്‍ അമേരിക്കയിലേക്കുള്ള നീക്കം തള്ളിക്കളയുന്നില്ലെന്നും ബ്രസീലിയന്‍ ഫോര്‍വേഡ് പറഞ്ഞു.





Tags: