തകര്‍പ്പന്‍ ജയം; കിരീട പ്രതീക്ഷയില്‍ പിഎസ്ജി; ലില്ലെയ്ക്ക് സമനില

അതിനിടെ സെയ്ന്റ് ഐന്റീനെ നേരിട്ട ലില്ലെയ്ക്ക് ഇന്ന് ഗോള്‍രഹിത സമനിലയാണ് ഫലം.

Update: 2021-05-17 06:17 GMT


പാരിസ്: ഫ്രഞ്ച് ലീഗില്‍ തകര്‍പ്പന്‍ ജയവുമായി പിഎസ്ജി. ഇന്ന് റിംസിനെ നേരിട്ട അവര്‍ എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് നേടിയത്. ജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ലില്ലെയുമായുള്ള (80) പോയിന്റ് അന്തരം ഒന്നാക്കി കുറയ്ക്കാന്‍ നെയ്മറിനും സംഘത്തിനുമായി. നെയ്മര്‍, എംബാപ്പെ, മാര്‍ക്വിനോസ്, മോയിസ് കീന്‍ എന്നിവരാണ് പിഎസ്ജിയ്ക്കായി ഇന്ന് ഗോള്‍ നേടിയത്. മാര്‍ക്വിനോസിന്റെ ഒരു ഗോളിന് നെയ്മറാണ് അസിസ്റ്റ് ഒരുക്കിയത്.


അതിനിടെ സെയ്ന്റ് ഐന്റീനെ നേരിട്ട ലില്ലെയ്ക്ക് ഇന്ന് ഗോള്‍രഹിത സമനിലയാണ് ഫലം. സമനില പിഎസ്ജിയുടെ കിരീട പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. അവസാന മല്‍സരത്തില്‍ 12ാം സ്ഥാനത്തുള്ള ആംഗേഴ്‌സാണ് ലില്ലെയുടെ എതിരാളി. 16ാം സ്ഥാനത്തുള്ള ബ്രീസ്റ്റാണ് പിഎസ്ജിയുടെ എതിരാളി.




Tags:    

Similar News