പൂര്‍ണ്ണ ഫിറ്റെങ്കില്‍ നെയ്മറിന് 2026 ലോകകപ്പ് സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പ്: ബ്രസീല്‍ ഫുട്‌ബോള്‍ ഡയറക്ടര്‍

Update: 2025-08-04 05:32 GMT

സാവോപോളോ: സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ പൂര്‍ണ്ണ ഫിറ്റാണെങ്കില്‍ 2026 ലോകകപ്പിന്റെ ബ്രസീല്‍ സ്‌ക്വാഡില്‍ സ്ഥാനം ഉറപ്പെന്ന് ബ്രസീല്‍ ഫുട്‌ബോള്‍ ഡയറക്ടര്‍ റൊഡ്രിഗോ കെറ്റാനോ. അദ്ദേഹം ഫിറ്റാണെങ്കില്‍ ടീമില്‍ ഉണ്ടോ എന്ന ചോദ്യം അസ്ഥാനത്താണ്. അദ്ദേഹം തീര്‍ച്ചയായും ടീമില്‍ ഉണ്ടായിരിക്കും.മികച്ച കളിക്കാര്‍ക്ക് എന്നും ബ്രസീല്‍ ടീമില്‍ സ്ഥാനം ഉറപ്പാണ്. നെയ്മറിന്റെ ബ്രില്ല്യന്‍സ് ടീമിന് മുതല്‍കൂട്ടാണ്-അദ്ദേഹം പറഞ്ഞു. ബ്രസീലിന്റെ കഴിഞ്ഞ 16 യോഗ്യതാ മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് നെയ്മര്‍ കളിച്ചത്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള നെയ്മര്‍ വിശ്രമത്തിലാണ്. തന്റെ പഴയ ക്ലബ്ബ് സാന്റോസിനൊപ്പമാണ് നെയ്മര്‍ ഉള്ളത്. നെയ്മറിനെ എല്ലായിപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പൂര്‍ണ്ണ ഫിറ്റാവുന്ന മുറയ്ക്ക് ടീമിനൊപ്പം ചേരുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി.

Tags: