ഓറഞ്ച് പടയും ഖത്തറിലേക്ക്; തുര്‍ക്കിക്ക് പ്ലേ ഓഫ് കളിക്കണം

തോല്‍വിയോടെ നോര്‍വെ മൂന്നാം സ്ഥാനത്തേക്ക് വീണു.

Update: 2021-11-17 03:55 GMT


ആംസ്റ്റര്‍ഡാം: 2018ലെ റഷ്യന്‍ ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാത്ത ഓറഞ്ച്പട ഖത്തര്‍ ലോകകപ്പിലേക്ക് ടിക്കറ്റെടുത്തു. യോഗ്യതാ റൗണ്ടില്‍ ഇന്ന് നടന്ന അവസാന മല്‍സരത്തില്‍ നോര്‍വെയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് നെതര്‍ലാന്റസ് പരാജയപ്പെടുത്തിയത്. യോഗ്യതക്ക് സമനില മാത്രം മതിയായിരുന്ന ഹോളണ്ട് മികച്ച ജയത്തോടെയാണ് ഗ്രൂപ്പ് ചാംപ്യന്‍മാരായത്. 84ാം മിനിറ്റില്‍ ബെര്‍ഗൈ്വനും ഇഞ്ചുറി ടൈമില്‍ മെംഫിസ് ഡിപ്പേയുമാണ് ഹോളണ്ടിന്റെ ഗോളുകള്‍ നേടിയത്. തോല്‍വിയോടെ നോര്‍വെ മൂന്നാം സ്ഥാനത്തേക്ക് വീണു. ഇതോടെ ലോകഫുട്ബോളിലെ മിന്നും യുവതാരമായ എര്‍ലിങ് ഹാലന്റിന് (നോര്‍വെ)ഈ ലോകകപ്പ് കളിക്കാനാകില്ല. ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ മൊണ്ടനെഗ്രോയെ 2-1ന് പരാജയപ്പെടുത്തി തുര്‍ക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യോഗ്യതയ്ക്കായി തുര്‍ക്കിക്ക് പ്ലേ ഓഫ് കളിക്കണം.




Tags:    

Similar News