ഇഎഫ്എല്‍ കപ്പ്; സിറ്റിക്ക് ആറ് ഗോള്‍ ജയം; മെഹറസിനും മിനാമിനോയ്ക്കും ഡബിള്‍

തകുമി മിനാമിനോ ഇരട്ട ഗോള്‍ നേടി.

Update: 2021-09-22 06:36 GMT


ഇത്തിഹാദ്: ഇംഗ്ലിഷ് ഫുട്‌ബോള്‍ ലീഗ് കപ്പില്‍ (കാര്‍ബോ കപ്പ്)ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍ക്ക് വന്‍ ജയം. വൈകോംബെയ്‌ക്കെതിരേ 6-1ന്റെ ജയമാണ് സിറ്റി കരസ്ഥമാക്കിയത്. മെഹറസ് ഇരട്ട ഗോള്‍ നേടിയ മല്‍സരത്തില്‍ ഡി ബ്രൂണി, ഫോഡന്‍, ടോറസ്, പാല്‍മെര്‍ എന്നിവരും സ്‌കോര്‍ ചെയ്തു. മറ്റൊരു മല്‍സരത്തില്‍ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി.തകുമി മിനാമിനോ ഇരട്ട ഗോള്‍ നേടി. മൂന്നാം ഗോല്‍ ഡിവോക്ക് ഒറിഗിയുടെ വകയാണ്. ഇരുവരും അവസാന 16ല്‍ ഇടം നേടി. മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണ്‍ സമനില വഴങ്ങിയപ്പോള്‍ വാറ്റ്‌ഫോഡ് തോല്‍വിയേറ്റുവാങ്ങി. ബ്രന്റ്‌ഫോഡ്, ബേണ്‍ലി എന്നിവര്‍ വമ്പന്‍ ജയം നേടി.




Tags: