മെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്‍സരം തോല്‍വിയോടെ

അവസാന മല്‍സരത്തില്‍ റാമോസ് ഒരു ഗോള്‍ നേടി.

Update: 2023-06-04 05:55 GMT

പാരിസ്: പിഎസ്ജി വിടുന്ന സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് അവസാന മല്‍സരത്തില്‍ തോല്‍വി. ക്ലെര്‍മെണ്ടിനെതിരേ 3-2ന്റെ തോല്‍വിയാണ് പിഎസ്ജി വഴങ്ങിയത്.നേരത്തെ ലീഗ് കിരീടം നേടിയ പിഎസ്ജിയുടെ അവസാന മല്‍സരമായിരുന്നു ഇത്. ക്ലബ്ബ് വിടുന്ന റാമോസും ഇന്ന് പിഎസ്ജിയിക്കായി ഇറങ്ങിയിരുന്നു. അവസാന മല്‍സരത്തില്‍ റാമോസ് ഒരു ഗോള്‍ നേടി. മറ്റൊരു ഗോള്‍ എംബാപ്പെയുടെ വകയായിരുന്നു. ലീഗ് വണ്ണില്‍ നിന്ന് പിഎസ്ജിയെ കൂടാതെ ലെന്‍സ്, മാര്‍സിലെ, റെനീസ് എന്നിവരാണ് ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.




Tags: