പിഎസ്ജിയിലേക്ക് വരാനുള്ള പ്രധാന കാരണം നെയ്മര്‍: മെസ്സി

തന്റെ സഹതാരങ്ങളായ ഡി മരിയ, പെരഡെസ് എന്നിവരോടൊപ്പം കളിക്കാമെന്നുള്ള അവസരവും പ്രധാനമാണ്.

Update: 2021-08-11 18:01 GMT


പാരിസ്: തന്റെ പിഎസ്ജിയിലേക്കുള്ള വരവില്‍ ഏറ്റവും പ്രധാനം നെയ്മറിന്റെ സാന്നിധ്യമാണെന്ന് ലയണല്‍ മെസ്സി. പാരിസിലെത്തിയ താരം പിഎസ്ജിയ്ക്കായി നടത്തിയ ആദ്യ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താന്‍ ഈ ക്ലബ്ബ് തിരഞ്ഞെടുക്കാന്‍ കാരണം ബാഴ്‌സയിലെ സഹതാരമായിരുന്ന നെയ്മറിന്റെ ഇടപെടല്‍ ആണ്. പലകാര്യത്തില്‍ നെയ്മര്‍ തന്നെ സഹായിച്ചു.തീര്‍ച്ചയായും നെയ്മറിന് നന്ദി പറയുന്നു. കൂടാതെ അര്‍ജന്റീനയിലെ തന്റെ സഹതാരങ്ങളായ ഡി മരിയ, പെരഡെസ് എന്നിവരോടൊപ്പം കളിക്കാമെന്നുള്ള അവസരവും പ്രധാനമാണ്. ചാംപ്യന്‍സ് ലീഗ് തന്നെയാണ് പ്രധാന ലക്ഷ്യം. ലോകത്തെ ഏറ്റവും മികച്ച താരനിരയാണ് പിഎസ്ജിയുടേത്. അവര്‍ക്കൊപ്പം കളിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. അതിനായി കാത്തിരിക്കുകയാണെന്നും മെസ്സി പറഞ്ഞു.




Tags:    

Similar News