മെംഫിസ് ഡിപ്പേയ്ക്ക് ഡബിള്‍; ഗോളില്‍ ആറാടി ഹോളണ്ട്

ഗ്രൂപ്പ് ജിയില്‍ ഹോളണ്ട് എട്ട് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

Update: 2021-10-12 08:57 GMT


ആംസ്റ്റര്‍ഡാം: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വന്‍ ജയവുമായി ഓറഞ്ച് പട. ഗ്രൂപ്പ് ജെയില്‍ നടന്ന മല്‍സരത്തില്‍ ഗിബ്രാള്‍ട്ടറിനെ എതിരില്ലാത്ത ആറ് ഗോളിനാണ് നെതര്‍ലാന്റസ് വീഴ്ത്തിയത്. ബാഴ്‌സലോണയുടെ പുത്തന്‍ സൈനിങ് മെഫിസ് ഡിപ്പേ ഇരട്ട ഗോള്‍ നേടി. താരം രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. വാന്‍ ഡെക്ക്, ഡംഫ്രിസ്, ഡാന്‍ജുമാ, മാലന്‍ എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ജിയില്‍ ഹോളണ്ട് എട്ട് മല്‍സരങ്ങളില്‍ നിന്ന് 19 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

ഗ്രൂപ്പ് ഇയില്‍ നടന്ന മല്‍സരത്തില്‍ ചെക്ക് റിപ്പബ്ലിക്ക് ബെലാറസിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പില്‍ ബെല്‍ജിയം ഒന്നാം സ്ഥാനത്തും ചെക്ക് രണ്ടാം സ്ഥാനത്തുമാണ്.




Tags:    

Similar News