യൂറോപ്പാ ലീഗ്; റാഷ്‌ഫോഡിന് ഡബിള്‍; യുനൈറ്റഡ് വിജയപാതയില്‍

ഏഴോളം ഗോളവസരങ്ങള്‍ റൊണാള്‍ഡോ സൃഷ്ടിച്ചിരുന്നു.

Update: 2022-10-07 06:11 GMT


മാഞ്ചസ്റ്റര്‍: യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വിജയവഴിയില്‍ തിരിച്ചെത്തി. ഇന്ന് സൈപ്രസ് ക്ലബ്ബ് ഒമോനിയാ നിക്കോസിയയെ 3-2ന് യുനൈറ്റഡ് പരാജയപ്പെടുത്തി.ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമാണ് ചെകുത്താന്‍മാര്‍ തിരിച്ചടിച്ചത്. യുനൈറ്റഡിനായി മാര്‍ക്കസ് റാഷ്‌ഫോഡ് ഇരട്ട ഗോള്‍ നേടി.മറ്റൊരു ഗോള്‍ മാര്‍ഷ്യലിന്റെ വകയായിരുന്നു. റാഷ്‌ഫോഡാണ് മാര്‍ഷ്യലിന്റെ ഗോളിന് അസിസ്റ്റ് ഒരുക്കിയത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഒരു ഗോളിന് അസിസ്‌റ്റൊരുക്കി. ഏഴോളം ഗോളവസരങ്ങള്‍ റൊണാള്‍ഡോ സൃഷ്ടിച്ചിരുന്നു.


മറ്റ് മല്‍സരങ്ങളില്‍ ആഴ്‌സണല്‍, റയല്‍ സോസിഡാഡ് എന്നിവര്‍ ജയിച്ചു. റോമയെ റയല്‍ ബെറ്റിസ് 2-1ന് പരാജയപ്പെടുത്തി.





Tags:    

Similar News