യൂറോപ്പാ ലീഗ്; യുനൈറ്റഡിന് തോല്‍വിയോടെ തുടക്കം; ആഴ്‌സണലിന് ജയം

59ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെന്‍ഡസ് റയലിന്റെ വിജയഗോള്‍ നേടി.

Update: 2022-09-09 07:48 GMT


ഓള്‍ഡ്‌ട്രോഫോഡ്; യൂറോപ്പാ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് തോല്‍വിയോടെ തുടക്കം.റയല്‍ സോസിഡാഡാണ് യുനൈറ്റഡിനെ ഏക ഗോളിന് പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ റഫറി ഫൗള്‍ വിളിച്ചതും ലഭിച്ച രണ്ട് അവസരങ്ങള്‍ റൊണാള്‍ഡോ പാഴാക്കിയതും ചെകുത്താന്‍മാര്‍ക്ക് തിരിച്ചടിയായി.2002ന് ശേഷം ആദ്യമായാണ് ക്രിസ്റ്റ്യാനോ യൂറോപ്പാ ലീഗില്‍ കളിക്കുന്നത്. തുടര്‍ന്നുള്ള സീസണുകളില്‍ എല്ലാം താരം ചാംപ്യന്‍സ് ലീഗിലാണ് കളിച്ചത്. റൊണാള്‍ഡോ, കസിമറോ, മഗ്വയര്‍ എന്നിവരെയെല്ലാം എറിക് ടെന്‍ ഹാഗ് ആദ്യ ഇലവനില്‍ തന്നെ ഇറക്കിയിരുന്നു. ആദ്യ പകുതിയില്‍ സ്പാനിഷ് ക്ലബ്ബ് യുനൈറ്റഡിന് കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ അവര്‍ ഫോമിലേക്ക് വന്നു. 59ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ മെന്‍ഡസ് റയലിന്റെ വിജയഗോള്‍ നേടി. ഈ പെനാല്‍റ്റിയും വിവാദമായിരുന്നു.മറ്റൊരു മല്‍സരത്തില്‍ ആഴ്‌സണല്‍ സൂറിച്ചിനെ 2-1ന് പരാജയപ്പെടുത്തി.




Tags:    

Similar News