ചെല്‍സിയുടെ വിജയകുതിപ്പിന് തടയിട്ട് മാഞ്ചസ്റ്റര്‍ സിറ്റി

സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയകുതിപ്പിന് തടയിട്ടത് ആല്‍വ്‌സാണ്

Update: 2021-09-25 16:43 GMT


സ്റ്റാംഫോഡ് ബ്രിഡ്ജ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് നീലപ്പട വീണത്. 53ാം മിനിറ്റില്‍ ഗബ്രിയേല്‍ ജീസുസ് ആണ് സിറ്റിയ്ക്കായി സ്‌കോര്‍ ചെയ്തത്. മറ്റ് മല്‍സരങ്ങളില്‍ എവര്‍ട്ടണ്‍ നോര്‍വിച്ച് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തി.ലെസ്റ്റര്‍ - ബേണ്‍ലി മല്‍സരം സമനിലയില്‍(2-2) കലാശിച്ചു.


സ്പാനിഷ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ വിജയകുതിപ്പിന് തടയിട്ടത് ആല്‍വ്‌സാണ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് തോല്‍വി.




Tags:    

Similar News