തകര്‍പ്പന്‍ ഫോമില്‍ ബാഴ്‌സലോണ; ലാ ലിഗയില്‍ രണ്ടില്‍

മല്‍സരത്തില്‍ ഡിജോങിന്റെ ഇഞ്ചുറി ടൈം ഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്.

Update: 2022-04-10 23:59 GMT


ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുടെ വിജയഗാഥ തുടരുന്നു. ഇന്ന് ലെവന്റേയെ നേരിട്ട ബാഴ്‌സ 3-2ന്റെ ജയം നേടി. തോല്‍വിയറിയാത്ത ബാഴ്‌സയുടെ 15ാം മല്‍സരമാണ്. ജയത്തോടെ സെവിയ്യയെ പിന്‍തള്ളി ബാഴ്‌സ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി. ഒബമായാങ്, ഗോണ്‍സാലാസ്, ഡി ജോങ് എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളാണ് ബാഴ്‌സയ്ക്ക് ജയമൊരുക്കിയത്. സമനിലയിലേക്ക് നീങ്ങിയ മല്‍സരത്തില്‍ ഡിജോങിന്റെ ഇഞ്ചുറി ടൈം ഗോളാണ് ബാഴ്‌സയ്ക്ക് തുണയായത്. ഡെംബലെ, പെയസ്, ആല്‍ബ എന്നിവരാണ് കറ്റാലന്‍സ് ഗോളുകള്‍ക്ക് വഴിയൊരുക്കിയത്. ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് 72ഉം ബാഴ്‌സയ്ക്ക് 60ഉം പോയിന്റാണുള്ളത്.റെലഗേഷന്‍ സോണിലുള്ള ലെവന്റേയുടെ പരാജയം അവര്‍ക്ക് വന്‍ തിരിച്ചടിയായി.




Tags:    

Similar News