പ്രീമിയര്‍ ലീഗില്‍ സലാഹ്, മാനെ ഡബിളില്‍ ലിവര്‍പൂളിന് ജയം; വീണ്ടും ഒന്നാമത്
ഹഡേഴ്സ്ഫീല്‍ഡിനെ 5- 0ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാംമതുള്ള സിറ്റിയെ തള്ളി വീണ്ടും ആ സ്ഥാനം കൈക്കലാക്കി. 91 പോയിന്റുമായി മൂന്ന് പോയിന്റിന്റെ ലീഡോഡെ ലിവര്‍പൂള്‍ സ്ഥാനം ഭദ്രമാക്കി. ലീഗില്‍ ലിവര്‍പൂളിന് രണ്ട് മല്‍സരങ്ങള്‍ കൂടിയേ ഇനി ബാക്കിയുള്ളൂ.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനിക്കാന്‍ ഏതാനും മല്‍സരങ്ങള്‍ ബാക്കിയിരിക്കെ സിറ്റിയും ലിവര്‍പൂളും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഹഡേഴ്സ്ഫീല്‍ഡിനെ 5- 0ന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഒന്നാംമതുള്ള സിറ്റിയെ തള്ളി വീണ്ടും ആ സ്ഥാനം കൈക്കലാക്കി. 91 പോയിന്റുമായി മൂന്ന് പോയിന്റിന്റെ ലീഡോഡെ ലിവര്‍പൂള്‍ സ്ഥാനം ഭദ്രമാക്കി. ലീഗില്‍ ലിവര്‍പൂളിന് രണ്ട് മല്‍സരങ്ങള്‍ കൂടിയേ ഇനി ബാക്കിയുള്ളൂ. കീറ്റെയുടെ ഒരു ഗോളും സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരുടെ ഇരട്ടഗോളുമാണ് ലിവര്‍പൂളിന് കിടിലന്‍ ജയം നല്‍കിയത്. മല്‍സരം തുടങ്ങി ഒന്നാം മിനിറ്റില്‍തന്നെ സലാഹിന്റെ പാസില്‍നിന്ന് നാബി കേറ്റ ഗോള്‍ നേടി.
കീറ്റേയുടെ ഗോള്‍ ലിവര്‍പൂളിന്റെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ ഗോളായിരുന്നു. 24ാം മിനിറ്റിലായിരുന്നു മാനേയുടെ ആദ്യ ഗോള്‍. തുടര്‍ന്ന് 45ാം മിനിറ്റില്‍ സലാഹിന്റെ ആദ്യ ഗോള്‍. മാനേയുടെ രണ്ടാം ഗോള്‍ 66ാം മിനിറ്റിലായിരുന്നു. സലാഹിന്റെ രണ്ടാം ഗോള്‍ 83ാം മിനിറ്റിലും. ഇന്നത്തെ ഗോള്‍ നേട്ടത്തോടെ സലാഹിന്റെ ഈ സീസണിലെ ഗോളുകളുടെ എണ്ണം 21 ആയി. മാനെയ്ക്ക് ലീഗില്‍ 20 ഗോളുകളുണ്ട്. പ്രീമിയര്‍ ലീഗിലെ ഗോളുകളുടെ എണ്ണം 100 ആക്കാനും താരത്തിന് കഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അടുത്ത മല്‍സരം ഞായറാഴ്ച ബേണ്ലിയുമായിട്ടാണ്.