പ്രീമിയര്‍ ലീഗ്; ജയപരമ്പര തുടര്‍ന്ന് സിറ്റിയും ലിവര്‍പൂളും; യുനൈറ്റഡിന് തോല്‍വി
ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ കുതിപ്പ് തുടര്‍ന്നത്. 21ാം മിനിറ്റില്‍ ട്രിസ്ഗ്യുറ്റിലൂടെ വില്ല ചെമ്പടയെ ഞെട്ടിച്ചുവെങ്കിലും രണ്ടാംപകുതിയിലെ അവസാന നിമിഷങ്ങളില്‍ രണ്ടാം ഗോള്‍ നേടിയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തിയത്.
ആന്‍ഫീല്‍ഡ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വിജയകുതിപ്പ് തുടര്‍ന്ന് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും. ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ കുതിപ്പ് തുടര്‍ന്നത്. 21ാം മിനിറ്റില്‍ ട്രിസ്ഗ്യുറ്റിലൂടെ വില്ല ചെമ്പടയെ ഞെട്ടിച്ചുവെങ്കിലും രണ്ടാംപകുതിയിലെ അവസാന നിമിഷങ്ങളില്‍ രണ്ടാം ഗോള്‍ നേടിയാണ് ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തെ ലീഡ് ഉയര്‍ത്തിയത്. 87ാം മിനിറ്റില്‍ റോബെര്ട്ട്സണും ഇഞ്ചുറിടൈമില്‍ സാദിയോ മാനെയുമാണ് ലിവര്‍പൂളിനായി വലകുലിക്കിയത്.
സൗത്താംപ്ടണിനെതിരേ 2-1ന്റെ ജയമാണ് രണ്ടാം സ്ഥാനക്കാരായ സിറ്റി നേടിയത്. 13ാം മിനിറ്റില്‍ വാര്‍ഡ് പ്രോസിലൂടെ സൗത്താംപ്ടണ്‍ ലീഡ് നേടി. ആദ്യ പകുതിയില്‍ മികച്ച പ്രതിരോധത്തിലൂടെ സൗത്താംപട്ണ് സിറ്റിയെ വിറപ്പിച്ചു. തുടര്‍ന്ന് 70ാം മിനിറ്റില്‍ അഗ്യൂറയിലൂടെ സിറ്റി സമനില നേടി. വാള്‍ക്കര്‍ 86ാം മിനിറ്റില്‍ സിറ്റിക്ക് ലീഡും ജയവും നല്‍കുകയായിരുന്നു.
ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ ബേണ്‍മൗത്ത് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. തുടര്‍ച്ചയായ മൂന്ന് ജയത്തിന് ശേഷമുള്ള യുനൈറ്റഡിന്റെ ആദ്യ തോല്‍വിയാണിത്. ഏഴാം സ്ഥാനക്കാരായ ബേണ്‍മൗത്തിനായി കിങ്(45) ആണ് ഗോള്‍ നേടിയത്. യൂനൈറ്റഡ് ലീഗില്‍ 10ാം സ്ഥാനത്താണ്. ആഴ്സണല്‍-വോള്‍വ്സ് മല്‍സരം 1-1 സമനിലയില്‍ കലാശിച്ചു. മറ്റൊരു മല്‍സരത്തില്‍ ബ്രിങ്ടണ് നോര്‍വിച്ചിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു. മറ്റ് മല്‍സരങ്ങളില്‍ ബേണ്‍ലിയെ ഷെഫ് യുനൈറ്റഡ് 3-0ത്തിനും വെസ്റ്റ്ഹാമിനെ ന്യൂകാസില്‍ 3-2നും തോല്‍പ്പിച്ചു.