48ാം കിരീടവുമായി ലയണല്‍ മെസി; മേജര്‍ ലീഗ് സോക്കര്‍ കിരീടം ഇന്റര്‍മിയാമിക്ക്
മിയാമി: മേജര്‍ ലീഗ് സോക്കര്‍ കിരീടം സ്വന്തമാക്കി ഇന്റര്‍മിയാമി. ജര്‍മ്മന്‍ സ്ട്രൈക്കര്‍ തോമസ് മുള്ളറുടെ നേതൃത്വത്തില്‍ ഇറങ്ങിയ കനേഡിയന്‍ ടീമായ വാന്‍കൂവര്‍ വൈറ്റ് കാപ്സിനെതിരെ 3-1 നായിരുന്നു ഇന്റര്‍മിയാമിയുടെ വിജയം. ഈ കപ്പ് നേടിയതോടെ മെസിയുടെ 48-ാം കീരിടനേട്ടമെന്ന ചരിത്രമാണ് പിറന്നത്. ടൂര്‍ണമെന്റില്‍ 35 ഗോളും 24 അസിസ്റ്റുകളുമായി മെസി ടോപ്സ്‌കോറര്‍ ആയി. 48 കരിയര്‍ ട്രോഫികള്‍ നേടിയ 38 കാരനായ ലയണല്‍ മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്ന ഖ്യാതി കൂടി സ്വന്തമാക്കുകയാണ്. അര്‍ജന്റീന ദേശീയ ടീമിനൊപ്പം മെസി ആറ് ട്രോഫികള്‍ സ്വന്തമാക്കിയപ്പോള്‍ കുഞ്ഞുനാള്‍ മുതല്‍ ദീര്‍ഘകാലം കളിച്ച ബാഴ്സലോണയ്ക്കൊപ്പം 35 കിരീടങ്ങളാണ് ഉയര്‍ത്തിയത്. ബാഴ്സ വിട്ടതിന് ശേഷം പാരീസ് സെന്റ് ജര്‍മെന്‍ ക്ലബ്ബിനൊപ്പം ഫ്രാന്‍സില്‍ മൂന്ന് ട്രോഫികളടക്കമാണ് 48 എന്ന ചരിത്ര നേട്ടത്തിലേക്ക് എത്തുന്നത്. ഇന്റര്‍ മിയാമിക്കൊപ്പം ഇതുവരെ നാല് ട്രോഫികളാണ് നേടിയിരിക്കുന്നത്.