ലോകകപ്പ് യോഗ്യത; മെസ്സി കളിക്കും

അര്‍ജന്റീന ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാം സ്ഥാനത്താണ്.

Update: 2022-03-03 11:11 GMT


ബ്യൂണസ് ഐറിസ്: ഈ മാസം നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്‍സരങ്ങളില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അര്‍ജന്റീനയ്ക്കായി കളിക്കും. കഴിഞ്ഞ മാസം നടന്ന മല്‍സരങ്ങളില്‍ നിന്ന് പിഎസ്ജി താരം വിട്ടുനിന്നിരുന്നു.വെനിസ്വേല, ഇക്വഡോര്‍ എന്നീ ടീമുകള്‍ക്കെതിരേയാണ് അര്‍ജന്റീനയുടെ മല്‍സരങ്ങള്‍. മാര്‍ച്ച് 24നാണ് വെനിസ്വേലയ്‌ക്കെതിരായ മല്‍സരം. ഇക്വഡോറിനെതിരായ എവേ മല്‍സരം 29നാണ്.ലോകകപ്പിനായി നേരത്തെ യോഗ്യത നേടിയ അര്‍ജന്റീന ലാറ്റിന്‍ അമേരിക്കയില്‍ രണ്ടാം സ്ഥാനത്താണ്.


Tags:    

Similar News