ലിയോണിനെതിരേ ഗോള്‍; റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ത്ത് മെസ്സി

ഒരു ഗോളിന്റെ ജയമാണ് ഇന്ന് പിഎസ്ജി നേടിയത്.

Update: 2022-09-19 09:34 GMT


പാരിസ്: പെനാല്‍റ്റിയല്ലാതെ 672 ഗോള്‍ നേടി ലയണല്‍ മെസ്സി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് തകര്‍ത്തു. ലിയോണിനെതിരേ ഫ്രഞ്ച് ലീഗ് വണ്ണില്‍ ഇന്ന് ഗോള്‍ നേടിയതോടെയാണ് മെസ്സി റൊണാള്‍ഡോയുടെ 671 ഗോളുകളുടെ റെക്കോഡ് തകര്‍ത്തത്. റൊണാള്‍ഡോയേക്കാള്‍ 150 മല്‍സരങ്ങള്‍ കുറവ് കളിച്ചാണ് മെസ്സി ഈ റെക്കോഡ് സ്വന്തമാക്കിയത്. അഞ്ചാം മിനിറ്റില്‍ നെയ്മറുടെ അസിസ്റ്റില്‍ നിന്നാണ് മെസ്സി സ്‌കോര്‍ ചെയ്തത്. ഒരു ഗോളിന്റെ ജയമാണ് ഇന്ന് പിഎസ്ജി നേടിയത്.




Tags:    

Similar News