മെസ്സി മാര്‍സിലെയ്‌ക്കെതിരേ കളിക്കും; പരിശീലനം തുടങ്ങി

Update: 2022-10-14 14:02 GMT


പാരിസ്: പരിക്കിനെ തുടര്‍ന്ന് പിഎസ്ജിയുടെ രണ്ട് മല്‍സരങ്ങള്‍ നഷ്ടമായ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പരിക്കില്‍ നിന്ന് മോചിതനായി. താരം ഇന്ന് പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഫ്രഞ്ച് ലീഗിലെ മാര്‍സിലെയ്‌ക്കെതിരായ അടുത്ത മല്‍സരത്തില്‍ താരം കളിക്കും. പരിക്കിനെ തുടര്‍ന്ന് ചാംപ്യന്‍സ് ലീഗിലെ ബെന്‍ഫിക്കയ്‌ക്കെതിരായ മല്‍സരത്തിലും ഫ്രഞ്ച് ലീഗിലെ റിംസിനെതിരായ മല്‍സരത്തിലും താരം കളിച്ചിരുന്നില്ല.


Tags:    

Similar News