ലോകകപ്പ് യോഗ്യത; ഓറഞ്ച് പടയ്ക്ക് സമനില; യോഗ്യതയ്ക്ക് കാത്തുനില്‍ക്കണം

ബാഴ്‌സാ താരം മെംഫിസ് ഡിപ്പേ ഹോളണ്ടിനായി ഇരട്ട ഗോള്‍ നേടിയിരുന്നു.

Update: 2021-11-14 03:54 GMT


ആംസ്റ്റര്‍ഡാം: യൂറോപ്പ്യന്‍ ഫുട്‌ബോളിലെ പ്രമുഖരായ ഹോളണ്ട് പട ഖത്തര്‍ ലോകകപ്പില്‍ കളിക്കോമോ എന്നറിയാന്‍ ആരാധകര്‍ നോര്‍വെയ്‌ക്കെതിതായ മല്‍സരം വരെ കാത്തുനില്‍ക്കണം.ഇന്ന് ഗ്രൂപ്പ് ജിയില്‍ നടന്ന നിര്‍ണ്ണായക മല്‍സരത്തില്‍ മൊണ്ടെനെഗ്രോയാണ് ഹോളണ്ടിനെ 2-2 സമനിലയില്‍ പിടിച്ചത്. ബാഴ്‌സാ താരം മെംഫിസ് ഡിപ്പേ ഹോളണ്ടിനായി ഇരട്ട ഗോള്‍ നേടിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ തിരിച്ചടിച്ച് മൊണ്ടെനെഗ്രോ സമനില പിടിക്കുകയായിരുന്നു. ഗ്രൂപ്പില്‍ 20 പോയിന്റുമായി ഹോളണ്ട് ഒന്നാം സ്ഥാനത്താണെങ്കിലും അവസാന മല്‍സരത്തില്‍ നോര്‍വെയ്‌ക്കെതിരേ ജയമോ സമനിലയോ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് ലോകകപ്പ് യോഗ്യത ലഭിക്കുകയുള്ളൂ. ഇതേ ഗ്രൂപ്പില്‍ നടന്ന മറ്റൊരു മല്‍സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള തുര്‍ക്കി ഗിബ്രാള്‍ട്ടറിനെ എതിരില്ലാത്ത ആറ് ഗോളിന് പരാജയപ്പെടുത്തി. മൂന്നാം സ്ഥാനത്തുള്ള നോര്‍വെ ലാത്വിയയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു.




Tags: