മെസ്സിയില്ലാത്ത സ്പാനിഷ് ലീഗിന് നാളെ തുടക്കം; ബാഴ്‌സ ഞായറാഴ്ച ഇറങ്ങും

കഴിഞ്ഞ തവണ ലീഗ് കിരീടം നഷ്ടപ്പെട്ട ബാഴ്‌സയും റയലും അത് തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് ഇറങ്ങുക.

Update: 2021-08-13 15:07 GMT


ക്യാംപ് നൗ: 2004ന് ശേഷം ആദ്യമായി ലയണല്‍ മെസ്സിയില്ലാത്ത സ്പാനിഷ് ലീഗിന് നാളെ തുടക്കം. നാളെ നടക്കുന്ന ആദ്യ മല്‍സരത്തില്‍ മല്ലോര്‍ക്ക റയല്‍ ബെറ്റിസിനെ നേരിടും. രാത്രി 11 മണിക്കാണ് കിക്ക് ഓഫ്. ഇതേ സമയം നടക്കുന്ന മറ്റൊരു മല്‍സരത്തില്‍ കാഡിസ് ലെവന്റേയും നേരിടും. വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഞായറാഴ്ച ഇറങ്ങും. ബാഴ്‌സയുടെ ആദ്യ മല്‍സരം റയല്‍ സോസിഡാഡുമായി രാത്രി 11.30നാണ്. റയല്‍ മാഡ്രിഡ് ആല്‍വ്‌സിനെ രാത്രി 1.30നും നേരിടും. കഴിഞ്ഞ തവണ ലീഗ് കിരീടം നഷ്ടപ്പെട്ട ബാഴ്‌സയും റയലും അത് തിരിച്ചുപിടിക്കാനുള്ള ലക്ഷ്യത്തിലാണ് ഇറങ്ങുക.




Tags: