സ്പാനിഷ് ലീഗ്; അവസാന സ്ഥാനക്കാരോട് സമനില വഴങ്ങി ബാഴ്‌സ

2-2നാണ് എസ്പാനിയോള്‍ ബാഴ്‌സയെ തളച്ചത്. സമനിലയോടെ ലീഗില്‍ രണ്ട് പോയിന്റിന്റെ ലീഡ് ബാഴ്‌സയക്ക് നഷ്ടമായി.

Update: 2020-01-05 06:26 GMT

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ബാഴ്‌സലോണയ്ക്ക് അവസാന സ്ഥാനക്കാരായ എസ്പാനിയോളിനെതിരേ സമനില. 2-2നാണ് എസ്പാനിയോള്‍ ബാഴ്‌സയെ തളച്ചത്. സമനിലയോടെ ലീഗില്‍ രണ്ട് പോയിന്റിന്റെ ലീഡ് ബാഴ്‌സയക്ക് നഷ്ടമായി. ലൂപ്പസിലൂടെ എസ്പാനിയോളാണ് 23ാം മിനിറ്റില്‍ ലീഡ് നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ ലൂയിസ് സുവാരസിലൂടെ 50ാം മിനിറ്റില്‍ ബാഴ്‌സ സമനില പിടിച്ചു. തുടര്‍ന്ന് 59ാം മിനിറ്റില്‍ വിദാലിലൂടെ ബാഴ്‌സ ലീഡെടുത്തു. എന്നാല്‍ വൂവിലൂടെ 88ാം മിനിറ്റില്‍ എസ്പാനിയോള്‍ വീണ്ടും സമനില പിടിച്ചു. തുടര്‍ന്ന് കിടഞ്ഞ് പരിശ്രമിച്ചെങ്കിലും കറ്റാലന്‍സിന് ലീഡെടുക്കാന്‍ കഴിഞ്ഞില്ല. ലീഗില്‍ ബാഴ്‌സയ്ക്കും റയല്‍ മാഡ്രിഡിനും 40 പോയിന്റ് വീതമാണുള്ളത്. ഇന്ന് നടന്ന മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഗെറ്റഫെയെ 3-0ത്തിനും തോല്‍പ്പിച്ചു. മറ്റൊരു മല്‍സരത്തില്‍ ലെവന്റെയെ അത്‌ലറ്റിക്കോ മാഡ്രിഡ് 2-1ന് തോല്‍പ്പിച്ചു. ജയത്തോടെ അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചു.




Tags:    

Similar News